കൊച്ചി: അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിച്ച് ഇനിയും പുലിവാലു പിടിക്കാനില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഷൊര്‍ണൂരിലെ ഇടത് എം.എല്‍.എ പി.കെ ശശി പോലീസിനെതിരെ തട്ടിക്കയറിയതു സംബന്ധിച്ച് പ്രതികരണം ആവശ്യപ്പെട്ടവേയാണ് ജയരാജന്‍ മാധ്യമങ്ങളോട് ഇത്തരമൊരു പ്രതികരണം നടത്തിയത്.
രാഷ്ട്രീയക്കാര്‍ക്ക് വിനയം വേണം. ജനങ്ങളോട് വിനയത്തോടെ പെരുമാറാന്‍ കഴിയണം. മന്ത്രിമാരും എംഎല്‍എമാരും മാത്രമല്ല എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളോട് നന്നായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നും പുനഃസംഘടനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാവരെയും അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments