KeralaLatest NewsNews

വന്യജീവി ആക്രമണം തുടർക്കഥയാകുന്നു: ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച്‌ കർഷകർ

ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.

വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്ത് കർഷകർ. വയനാട് ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ നടത്താൻ കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

read also: ബേലൂർ മഗ്‌നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ച് അധികൃതർ

ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button