Latest NewsNewsIndia

തിരുവനന്തപുരം മെട്രോ: ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വരാനിരിക്കുന്ന മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് (കെഎംആർഎൽ) സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, ഡിഎംആർസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇത് സർക്കാറിനെ അറിയിച്ചതിനു ശേഷം, അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതാണ്. മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന്റെ ഡിപിആർ പൂർത്തിയായിട്ടുണ്ടെന്നാണ് സൂചന.

രണ്ടാം ഘട്ടത്തിലെ വികസനത്തിന്റെ സാധ്യതകളുടെ പഠനമാണ് ഇപ്പോൾ നടക്കുന്നത്. ഇവ ഉടൻ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കെഎംആർഎല്ലിന് സമർപ്പിക്കും. ഒന്നാം ഘട്ടത്തിൽ പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന കൈമനം വഴി പള്ളിച്ചൽ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ സജ്ജമാക്കുക. കഴക്കൂട്ടം, ടെക്നോപാർക്ക്, ലുലു മാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

Also Read: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരും: ആവർത്തിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button