ലക്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാനാ നഗരത്തില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടപലായനം ചെയ്യുന്നു.മുസ്ലീം ഭൂരിപക്ഷ നഗരമായ കൈരാനയില്‍ നിന്ന് 2014 മുതല്‍ ഏകദേശം 346 ഹിന്ദു കുടുംബങ്ങള്‍ പാലായനം ചെയ്തതായി ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഹുക്കും സിങ് ചൂണ്ടിക്കാട്ടുന്നു.റിപ്പോര്‍ട്ടുകളനുസരിച്ച് സംഭവത്തിലെ നിജ സ്ഥിതി അന്വേഷിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളടങ്ങുന്ന സമിതി വ്യാഴാഴ്ച്ച കൈരാന സന്ദര്‍ശിക്കും.ഒന്‍പത് അംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ‘പുതിയ കശ്മീര്‍’ രൂപാന്തരപ്പെടുത്താനാണ് ഭൂരിപക്ഷസമുദായം ശ്രമിക്കുന്നത്. കൂടാതെ പത്തോളം വര്‍ഗ്ഗീയ കൊലപാതകങ്ങളും ഇവിടെ അരങ്ങേറിയതായി എംപി പറഞ്ഞു.മറ്റു മതസ്ഥരിലെ ക്രമിനലുകളെ ഭയന്ന് വന്‍ തോതിലുള്ള ഹിന്ദു പാലായനമുണ്ടാകുന്നതായി കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിനോട് അഖിലേഷ് സര്‍ക്കാര്‍ പ്രതികരിച്ചില്ല.അടുത്തിടെ ഹിന്ദു സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പോലീസ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നാല് ബിസിനസ്സുകാരും ഇവിടെ കൊല്ലപ്പെട്ടിരുന്നു.
Post Your Comments