റാഞ്ചി: ജാര്‍ഖണ്ഡില്‍ പതിനേഴുകാരിയായ മകളെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കി. 17കാരിയായ ഖുഷി കുമാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖുഷിയുടെ പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റിലുണ്ടായിരുന്ന ആറ് ലക്ഷം രൂപ നല്കാന് അച്ഛന് മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പെണ്‍കുട്ടി നിരസിച്ചതോടെയാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് 17 കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുനില്‍ മഹ്തോയെയും ഭാര്യ പൂനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. ജനുവരി 13നാണ് ഖുഷി കുമാരിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ മരണത്തില്‍ സംശയം തോന്നി പെണ്‍കുട്ടിയുടെ സഹോദരന് നല്കിയ പരാതിയെ തുടര്‍ന്ന് രാംഗഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും രണ്ടാനമ്മയും കുടുങ്ങിയത്. അന്വേഷണത്തില്‍ ഇരുവരും ചേര്‍ന്ന് ഖുഷിയെ കൊലപ്പെടുത്തിയ ശേഷം ഫാനില്‍ കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി.
ഖുഷിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തെ ചൊല്ലി അച്ഛനും രണ്ടാനമ്മയും നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. ഏകദേശം ആറ് ലക്ഷം രൂപയുള്ള പെണ്‍കുട്ടിയുടെ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി തീരാറായിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മകള്‍ പണം തരില്ലെന്ന് ഉറപ്പായതോടെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു . പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കൂകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പൊലീസിന് മൊഴി നല്കി.
പെണ്‍കുട്ടിയുടെ മരണണത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളാണ് കൊലപാതകം നടത്തിയതെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു.
Post Your Comments