NewsInternational

റമദാന്‍ കരീം: വിശുദ്ധമാസത്തെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍

പരമകാരുണികനായ അല്ലാഹുവിലുള്ള വിശ്വാസ പ്രഖ്യാപനം, ദിവസേനയുള്ള നിസ്ക്കാര പ്രാര്‍ത്ഥന, സക്കാത്ത്, വിശുദ്ധനഗരിയായ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ഥാടനം എന്നിവയോടൊപ്പം റമദാന്‍ മാസത്തിലെ പുണ്യവ്രതാനുഷ്ഠാനവും ചേരുന്നതാണ് ഇസ്ലാമിന്‍റെ അഞ്ച് അടിസ്ഥാനപ്രമാണങ്ങള്‍. റമദാന്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് പുണ്യമാസമായത്, ഈ മാസത്തിലാണ് പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക് ഖുര്‍-ആന്‍ അല്ലാഹുവിന്‍റെ ദൂതന്‍ വഴി വെളിപ്പെടുത്തപ്പെട്ടു കിട്ടിയത് എന്നതു കൊണ്ടാണ്. ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ ചാന്ദ്രകലണ്ടര്‍ പിന്തുടരുന്നതിനാലും, ചാന്ദ്രദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ പുണ്യമാസത്തിന്‍റെ പിറവി നിശ്ചയിക്കുന്നതിനാലും പല രാജ്യങ്ങളിലും റമദാന്‍ മാസപ്പിറവി വ്യത്യസ്ത ദിവസങ്ങളിലാണ്.

റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ പകല്‍സമയം ഖുര്‍ആന്‍ പാരായണത്തിലും, മറ്റു മതപരമായ ഉദ്ബോധനങ്ങള്‍ ശ്രവിച്ചു കൊണ്ടും ചിലവഴിക്കുമ്പോള്‍ വൈകുന്നേരങ്ങള്‍ മോസ്ക്കുകളില്‍ നടത്തപ്പെടുന്ന “തരവീഹ്” പ്രാര്‍ത്ഥനകളില്‍ മുഴുകുന്നു.

റമദാന്‍ മാസത്തില്‍ സൂരോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് ഉപവാസം അനുഷ്ഠിക്കേണ്ടത്. ഒരു തുള്ളി വെള്ളം പോലും കഴിക്കാതെയാകണം ഉപവാസം നോക്കേണ്ടത്. കുട്ടികള്‍, പ്രായമുള്ളവര്‍, രോഗാതുരര്‍, ഗര്‍ഭിണികള്‍, ചികിത്സയിലുള്ളതോ മാസമുറയുള്ളതോ ആയ സ്ത്രീകള്‍, യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഉപവാസം നോക്കേണ്ടതില്ല. 1,400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ നോമ്പ് മുറിച്ച രീതിയില്‍ത്തന്നെയാണ് ഇപ്പോഴും പല വിശ്വാസികളും നോമ്പ് തുറക്കുന്നത്. ഒരിറക്ക് വെള്ളം, ഏതാനും ഈന്തപ്പഴം എന്നിവ പ്രാര്‍ഥനാപൂര്‍വ്വം കഴിച്ചുകൊണ്ടാണ് അത്.

നോമ്പ് തുറക്കുന്നത് കുടുംബാഗങ്ങളോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ആക്കുന്നതിനു പുറമേ, ഏതാണ്ടെല്ലാ സ്ഥലങ്ങളിലും മോസ്ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സമൂഹ നോമ്പ്തുറയ്ക്കുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്താറുണ്ട്. നോമ്പിനോടനുബന്ധിച്ച് ഉപവാസം അനുഷ്ഠിക്കുന്നത് വിശ്വാസിയെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുമെന്നും, ഭാഗ്യഹീനരായ ആളുകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമെന്നും കരുതപ്പെടുന്നു.

റമദാന്‍ മാസത്തിന്‍റെ അവസാന മൂന്നു ദിവസങ്ങള്‍ ഈദ്-ഉല്‍-ഫിത്തര്‍ എന്ന ആഘോഷത്തിലൂടെ വിശ്വാസികള്‍ കൊണ്ടാടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button