PathanamthittaLatest NewsKeralaNattuvarthaNews

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ പണം തട്ടി: അറസ്റ്റിൽ

മൂഴിനട ചിത്തിര വീട്ടിൽ അനൂപ് കൃഷ്ണ(44)യെയാണ് അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ അസിസ്റ്റന്റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനും, നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പ് കേസിൽ പൊലീസ് പിടിയിൽ. മൂഴിനട ചിത്തിര വീട്ടിൽ അനൂപ് കൃഷ്ണ(44)യെയാണ് അറസ്റ്റ് ചെയ്തത്. വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്.

Read Also : മന്ത്രവാദ ചികിത്സയുടെ മറവിൽ വിവാഹിതയെ പീഡിപ്പിച്ചു: മലപ്പുറം സ്വദേശി അറസ്റ്റിൽ

പമ്പിലെ ദൈനംദിനവരുമാനമായ 20, 69, 306 ലക്ഷം രൂപ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടക്കാതെ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ഈ മാസം16-ന് ദേവസ്വം ബോർഡ് നിലക്കൽ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ബി. പ്രവീഷ് നിലക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഈവർഷം ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 19 വരെയുള്ള കാലയളവിലെ വരുമാനമാണ് നിക്ഷേപിക്കാതെ പ്രതി കൈവശം വച്ചത്.

കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ, മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിൽ സമാനരീതിയിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന്, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button