KeralaLatest NewsNews

എന്ത് കാര്യത്തിനാണ് കെഎസ്‌യു മാര്‍ച്ച് നടത്തുന്നത്, ചോദ്യം ഉന്നയിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകോപനമുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കെഎസ്‌യു എന്തിനാണ് മാര്‍ച്ച് നടത്തുന്നത്. ഏത് വിദ്യാര്‍ത്ഥി പ്രശ്നമാണ് അവര്‍ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Read Also: ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി­​ലെ കി­​ണ­​റ്റി​ല്‍­ വീ­​ണ കാ­​ട്ടാ­​ന­​യെ​യും കു­​ഞ്ഞി­​നെ​യും ര­​ക്ഷ­​പെ­​ടു​ത്തി

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു. ഭരണഘടനാ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ നിയമലംഘനവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button