Latest NewsNewsInternational

കുട്ടികളിലെ ഈ രോഗലക്ഷണം, മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്

കുട്ടികളിലെ തലവേദനയെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. കുട്ടികള്‍ തലവേദന എന്ന് പറയുമ്പോള്‍ പലപ്പോഴും രക്ഷിതാക്കള്‍ അത് സമ്മതിച്ചു കൊടുക്കാറില്ല. വളരെ ചെറിയ പ്രായത്തിലൊന്നും തലവേദന വരില്ല എന്നാണ് പല മാതാപിതാക്കളും ചിന്തിക്കാറുള്ളത്. എന്നാല്‍ അത് വലിയ തെറ്റിദ്ധാരണയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

മുതിര്‍ന്നവരെ സംബന്ധിച്ച് അവ തിരിച്ചറിയാനും പ്രതിവിധി കണ്ടെത്താനും താരതമ്യേന എളുപ്പമാണ്. എന്നാല്‍ ചെറിയ കുട്ടികളെ സംബന്ധിച്ച് അവര്‍ നേരിടുന്ന ബുദ്ധിമുട്ട് തലവേദനയാണെന്ന് മനസ്സിലാക്കാനും, അത് രക്ഷിതാക്കളോട് പറയാനും സാധിക്കണം എന്നില്ല.

തലവേദന വരാനുള്ള വിവിധ കാരണങ്ങള്‍

തലയിലെ മുടി ഉള്‍പ്പെടുന്ന തൊലിയില്‍ എന്തെങ്കിലും പരുക്കള്‍ ഉണ്ടെങ്കില്‍ തലവേദന വരാം.

തലയോട്ടിയുടെ മുകളില്‍ മുഴ രൂപപ്പെടുകയോ, അവിടുത്തെ ഏതെങ്കിലും എല്ല് ക്രമാതീതമായി വളരുകയും ചെയ്യുന്നതും ഒരു കാരണമാണ്.

തലച്ചോറിന്റെ അകത്ത് ട്യൂമര്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ തലവേദന അനുഭവപ്പെടാം.

നീര്‍ക്കെട്ട്, വാത സംബന്ധമായ അസുഖങ്ങള്‍, സൈനസൈറ്റിസ്.
കണ്ണിന്റെ പ്രശ്‌നങ്ങള്‍, പവര്‍ വ്യത്യാസങ്ങള്‍ എന്നിവ മൂലവും തലവേദന ഉണ്ടാകാം.

ചിലരില്‍ തൊണ്ടവേദന തലയുടെ പിന്‍ഭാഗത്ത് വേദന അനുഭവപ്പെടാന്‍ കാരണമാകാറുണ്ട്.

വായ തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ജോയിന്റിലെ എല്ലിനുണ്ടാകുന്ന തകരാറുകളും തലവേദനയ്ക്കുള്ള ഒരു കാരണമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button