KeralaLatest NewsNews

ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു: അത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ചെയ്ത നല്ല കാര്യങ്ങൾക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകൾക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചൈനയിൽ അജ്ഞാത ന്യൂമോണിയ: ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ നാല് ദിവസത്തെ പര്യടനം ഇന്ന് പൂർത്തിയാവുകയാണ്. പൊന്നാനിയിൽ തുടങ്ങി ഇന്ന് പെരിന്തൽമണ്ണയിൽ എത്തി നിൽക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സർക്കാരിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങൾ സ്വയമേവ കാത്തു നിൽക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു. ആരോഗ്യമേഖല എടുത്താൽ, സമാനതകളില്ലാത്ത നേട്ടങ്ങളാണ് മലപ്പുറം ജില്ലയിൽ ഉണ്ടാക്കിയത് എന്ന് കാണാനാവും. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ 61 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർന്നത്. 15 സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഒ പി പരിവർത്തനത്തിനായി തെരഞ്ഞടുത്ത അഞ്ച് പ്രധാന ആശുപത്രികളിൽ രണ്ടെണ്ണം പൂർത്തിയായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

6 ഐസൊലേഷൻ വാർഡുകളുടെ നിർമാണം പൂർത്തിയായി. കേരളത്തിലെ ഏക കാൻസർ ഹോമിയോ ആശുപത്രിയായ വണ്ടൂർ കാൻസർ ആശുപത്രിയിലും കൂടുതൽ സൗകര്യം ഒരുക്കാൻ കഴിഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിൽ കോടികൾ ചെലവഴിച്ചുള്ള നവീകരണമാണ് നടന്നത്. മലപ്പുറത്ത് പബ്ലിക് ഹെൽത്ത് ലാബ് സ്ഥാപിച്ചു. ഈയാഴ്ചയാണ് രാജ്യത്ത് ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയ ഒരു ജില്ലാതല ഗവൺമെന്റ് ആശുപത്രിയിൽ നടക്കുന്ന സംസ്ഥാനമെന്ന പദവി കേരളം നേടുന്നത്. സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയ ആദ്യത്തെ സംസ്ഥാനവും നമ്മളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം, ആന്റി ബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനം, മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം നടപ്പാക്കുന്ന സംസ്ഥാനം, ആദ്യമായി വൺ ഹെൽത്ത് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം, 6500ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയ സംസ്ഥാനം, തുടങ്ങി എണ്ണിയാൽ തീരാത്ത നേട്ടങ്ങൾ ഇക്കാലയളവിൽ കേരളം നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2022 ൽ ദേശീയ ആരോഗ്യ മിഷൻ പുറത്തിറക്കിയ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിൽ 1919 പേർക്ക് ഒന്നു വീതം സബ് സെന്ററുകൾ നിലവിലുണ്ട്. എന്നാൽ 5734 പേർക്ക് ഒന്ന് എന്നതാണു ദേശീയ ശരാശരി. നമുക്ക് 12844 പേർക്ക് ഒന്നെന്ന നിലയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 47,155 പേർക്ക് ഒന്നെന്ന നിലയിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. 35,602 പേർക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും 1,63,298 പേർക്ക് ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രവും എന്നതാണ് ദേശീയ ശരാശരി. 10,000 കോടി രൂപയാണ് കേരളത്തിന്റെ പ്രതിവർഷ ആരോഗ്യ ബജറ്റ്. അതിനുപുറമേ തദ്ദേശ സ്ഥാപനങ്ങൾ കോടികൾ ചിലവഴിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 11കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button