തൃശൂർ: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെടുപുഴ പെരിഞ്ചേരി ചുള്ളിയിൽ ഉണ്ണികൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്.
Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്: വിമർശനവുമായി കെ സുധാകരൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ച് നഗ്നത പ്രദർശിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. നെടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ എ.സി.പി കെ.കെ. സജീവ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
Read Also : ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, രേഖാ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തി
കേസിൽ 16 സാക്ഷികളെ വിസ്തരിച്ച് 23 രേഖകൾ ഹാജരാക്കി. പോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി.
Post Your Comments