പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Read Also : റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും, അതിനുള്ള ആലോചനകള്‍ തുടങ്ങി: ഗതാഗത മന്ത്രി ആന്റണി രാജു
രാവിലെ എട്ടേമുക്കാലിനാണ് സംഭവം നടന്നത്. ഇലക്ട്രീഷന്‍ എത്തി പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് മടങ്ങിയതിന് പിന്നാലെയാണ് പൊട്ടിത്തെറി ഉണ്ടായത്.
Read Also : ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനും കോണ്‍ഗ്രസ് ഡിസിസി അംഗവും നവകേരള സദസില്‍: കോണ്‍ഗ്രസിനും ലീഗിനും തിരിച്ചടി
ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് കംപ്രസറാണോ എന്നും പരിശോധിക്കുന്നുണ്ട്. ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments