InternationalSports

പെലെ തന്റെ അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നു

ലണ്ടന്‍: ഫുട്‌ബോള്‍ ഇതിഹാസം പെലെ തന്റെ ജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത രണ്ടായിരത്തോളം വരുന്ന അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യുന്നു. ബ്രസീലിന് മുന്ന് തവണ ലോകകപ്പ് നേടിക്കൊടുത്ത് ഇരുപതാം നുറ്റാണ്ടിന്റെ താരമായി മാറിയ പെലെ തന്റെ കരിയറില്‍ നേടിയെടുത്ത വസ്തുക്കളാണ് ലേലം ചെയുന്നത്. തന്‍റേതുമാത്രമായ ഓര്‍മകള്‍ ലോകമെന്പാടുമുള്ള തന്‍റെ ആരാധകര്‍ക്കും വേണ്ടി പങ്കുവെക്കുന്നതിനും ചരിത്ര പ്രാധാന്യമുള്ള അമുല്യ വസ്തുക്കള്‍ പ്രത്യേകം സൂക്ഷിക്കാനുമുള്ള സൗകര്യം വേണമെന്നും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇവ ലേലത്തിന് വയ്ക്കുന്നത് എന്നും പെലെ വ്യക്തമാക്കി.

ലേല തുകയുടെ ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജുണ്‍ ഏഴ് മുതല്‍ ഒന്‍പത് വരെ രണ്ട് ദിവസമാണ് ലേലം നടത്തുന്നത്. 25 ലക്ഷം പൗണ്ട് മുതല്‍ 35 പൗണ്ട് വരെ ലേലത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെലെയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള യുള്‍സ് റിമേ ട്രോഫി, ലോകകപ്പ് ജേതാക്കള്‍ക്ക് ലഭിക്കുന്ന മെഡല്‍, തന്‍റെ കരിയറില്‍ ഉടനീളം ധരിച്ചിരുന്ന ജേഴ്സികള്‍, ബൂട്ട്, വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ തുടങ്ങിയവയും ലേലത്തില്‍ വെക്കുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button