Life Style

ഒരു കുട്ടിയുടെ അച്ഛന്‍ ആകുന്നതിനു മുമ്പ് നിങ്ങള്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍

ഒരു പിതാവാകുക എന്നത് ബോധപൂര്‍വ്വമുള്ള ഒരു തെരഞ്ഞെടുപ്പാണ്. അത് ഏറെ ഉത്തരവാദിത്വം ആവശ്യമുള്ള കാര്യമാണ്. അതിന് നിങ്ങള്‍ ഒരു നല്ല സംരക്ഷകന്‍ ആകേണ്ടതുണ്ട്. ഒരു പിതാവാകുന്നത് നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതോടെ നിങ്ങള്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. എപ്പോഴാണ് ഒരു പിതാവാകാന്‍ പറ്റിയ സമയം എന്നതാണ് പ്രസക്തമായ ചോദ്യം. അത് ഇപ്പോള്‍ വേണോ, അതോ പിന്നീട് മതിയോ? ഒരു പിതാവാകാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണോ എന്ന് ആലോചിക്കുക.

ഒരു കുട്ടിയെ വളര്‍ത്താന്‍ കുടുംബത്തിന് സ്ഥിരതയുണ്ടാകണം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം നല്ല സ്ഥിതിയിലാണോ? നിങ്ങളുടെ ആയുസ്സ് മുഴുവന്‍ അവള്‍ക്കൊപ്പം ജീവിക്കാനാകുമോ? എന്നിവയെക്കുറിച്ച് ആലോചിക്കുക.

ഒരു പിതാവ് തന്‍റെ കുടുംബത്തിന്‍റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. മറ്റ് സ്ത്രീകളില്‍ താല്‍പര്യമോ, രഹസ്യബന്ധങ്ങളോ ഉള്ള ആളാണ് നിങ്ങളെങ്കില്‍ അത്തരം കാര്യങ്ങള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കുക.

നിങ്ങള്‍ക്ക് ഒരു ആവശ്യമുണ്ടാകുമ്പോള്‍ സഹായിക്കാനായി സുഹൃത്തുക്കളും മറ്റ് കുടുംബാംഗങ്ങളും ഉണ്ടാകുന്നത് നല്ല കാര്യമാണ്. ഒരു കുട്ടിയെ വളര്‍ത്തുമ്പോള്‍ മറ്റുള്ളവരുടെ സഹായങ്ങള്‍ ആവശ്യമായി വരും.

പിതാവാകാന്‍ തയ്യാറാകുമ്പോള്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ടുന്ന ആദ്യത്തെ ചോദ്യമാണിത്.

കുട്ടികള്‍ ഏറെ പ്രശ്നങ്ങളുണ്ടാക്കും. ഒരു പിതാവ് അത്തരം കാര്യങ്ങളില്‍ സഹിഷ്ണുതയുള്ള ആളായിരിക്കണം. ദേഷ്യം വരുമ്പോള്‍ നിങ്ങളുടെ ആത്മനിയന്ത്രണം നഷ്ടപ്പെടാറുണ്ടെങ്കില്‍ ഒരു പിതാവിന്‍റെ സ്ഥാനം നിങ്ങളെ സംബന്ധിച്ച് അത്ര അനുയോജ്യമായിരിക്കില്ല.

കുട്ടിക്ക് വേണ്ടി നിങ്ങള്‍ പണം സമ്പാദിക്കേണ്ടതുണ്ട്. ചെലവുകള്‍ ചുരുക്കേണ്ടിയും വരും.

ഒരു പിതാവ് തന്‍റെ കുട്ടികള്‍ക്കൊപ്പം മതിയായ സമയം ചെലവഴിക്കേണ്ടതുണ്ട്. നിലവില്‍ നിങ്ങളുടെ ജീവിതം ഏറെ തിരക്കുള്ളതാണെങ്കില്‍ അല്‍പകാലം കാത്തിരിക്കുന്നതാണ് നല്ലത്. ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നത് വരെ കാത്തിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button