PathanamthittaNattuvarthaLatest NewsKeralaNews

കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​: യു​വാ​വി​നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി

റാ​ന്നി ബ്ലോ​ക്കു​പ​ടി വ​ട​ക്കേ​ട​ത്തു വീ​ട്ടി​ൽ അ​തു​ൽ സ​ത്യ​നെ(28)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ക്കി​യ​ത്

പ​ത്ത​നം​തി​ട്ട: ര​ണ്ട് കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. റാ​ന്നി ബ്ലോ​ക്കു​പ​ടി വ​ട​ക്കേ​ട​ത്തു വീ​ട്ടി​ൽ അ​തു​ൽ സ​ത്യ​നെ(28)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ക്കി​യ​ത്. റാ​ന്നി പൊ​ലീ​സ് ആണ് അതുലിനെ ഒ​രു​വ​ർ​ഷ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കിയത്.

ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ആ​റെ​ണ്ണം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​പ്പ പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ട​പ​ടി​ക്കാ​യി ക​രു​ത​ൽ ത​ട​ങ്ക​ലി​നു​ള്ള ശു​പാ​ർ​ശ പൊ​ലീ​സ് ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളും, ക​ഞ്ചാ​വ് കേ​സും ഉ​ൾ​പ്പെ​ടു​ന്നു. എ​ല്ലാ കേ​സു​ക​ളും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​താ​ണ്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

Read Also : പ്രാരംഭ ഓഹരി വിൽപ്പനയുമായി ടാറ്റ ടെക്നോളജീസ് രംഗത്ത്, നവംബർ 22 മുതൽ ആരംഭിക്കും

ഒ​പ്പ​മി​രു​ന്ന് മ​ദ്യ​പി​ച്ച സു​ഹൃ​ത്തു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ ​തു​ട​ർ​ന്ന്, മ​ർ​ദ്ദി​ച്ചു ​കൊ​ന്ന​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ് ആ​ദ്യ​ത്തേ​ത്. ര​ണ്ടാ​മ​ത്തെ കേ​സിനാസ്പദമായ സംഭവം ഈ​ വ​ർ​ഷം ജൂ​ണി​ൽ ആണ് നടന്നത്. കൂ​ടെ താ​മ​സി​ച്ചു​വ​ന്ന യു​വ​തി​യെ ഇ​യാ​ൾ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ആ​ല​പ്പു​ഴ​യി​ലെ വ​ള്ളി​കു​ന്നം പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ൽ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും, റാ​ന്നി എ​ക്സൈ​സ് റേ​ഞ്ച് അ​തി​ർ​ത്തി​യി​ലും കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. തി​രു​വ​ല്ല പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കാ​പ്പ പ്ര​കാ​രം ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്ത് റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button