NewsIndia

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കാഴ്ച്ച കിട്ടിയ അനിയന് സഹോദരിമാർ നൽകിയ സമ്മാനം ആരുടേയും കണ്ണ് നനയ്ക്കും

അമിത് തിവാരി എന്ന ജാന്‍സി സ്വദേശിയുടെ കാഴ്ച്ചശക്തി 5 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുകണ്ണുകളുടേയും കാഴ്ച പൂര്‍ണ്ണമായി നഷ്ട്ടപ്പെട്ടതാണ്.പിതാവാണ് അമിതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അച്ഛനും അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്നതായിരുന്നു അമിതിന്റെ കുടുംബം.

ഒമ്പതാം ക്ലാസു വരെ അമിതിന്റെ കാഴ്ചയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ സാവധനം കാഴ്ച നഷ്ട്ടപ്പെട്ടു. വീടിന്റെ പരിസരപ്രദേശങ്ങളില്‍ തനിയെ അമിത് പോയിരുന്നു. എന്നാൽ പതിയെ അതിന് കഴിയാതായി. അമിതിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് പിതാവായിരുന്നു. എന്നാൽ പിതാവിന്റെ മരണത്തോടെ യുവാവിന് ഓപ്പറേഷൻ നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം തങ്ങളുടെ കുഞ്ഞനുജന് ചേച്ചിമാര്‍ നൽകിയ സമ്മാനം ഒരു ഒരു സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു . അതുവെറും ഒരു സ്മാര്‍ട്ട് ഫോണായിരുന്നില്ല. കാഴ്ച്ച നഷ്ട്ടപ്പെട്ട 15 വര്‍ഷം കുടുംബത്തില്‍ സംഭവിച്ച എല്ല കാര്യങ്ങുടെയും ചിത്രങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബന്ധുക്കളുടെ രൂപമാറ്റം കണ്ട് അമിത് അത്ഭുതപ്പെട്ടു. ചിലരെയൊക്കെ തിരിച്ചറിഞ്ഞില്ല. ഒടുവില്‍ പിതാവിന്റെ ഫോട്ടോ കാണിക്കാന്‍ യുവാവ് ആവശ്യപ്പെട്ടുപ്പോള്‍ സഹോദരി കാണിച്ചു കൊടുത്തു . ഇതു കണ്ട യുവാവിന്റെ കണ്ണുകള്‍ നിറയുന്നതു എല്ലാവരുടെയും കണ്ണു നിറയ്ക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button