Latest NewsNewsBusiness

ഗോ ഫസ്റ്റിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി സ്പൈസ് ജെറ്റും, കൂടുതൽ വിവരങ്ങൾ അറിയാം

ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ളവ കൃത്യസമയത്ത് നൽകാൻ സ്പൈസ് ജെറ്റിന് കഴിയുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്

രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സർവീസുകൾ കാര്യമായി നടത്താൻ കഴിയാത്തതോടെണ് എയർലൈൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. പ്രമുഖ വിമാനക്കമ്പനികളെല്ലാം മികച്ച ലാഭവും വിറ്റുവരവും നേടി മുന്നേറ്റം നടത്തുമ്പോൾ സ്പൈസ് ജെറ്റിന്റെ നിറം മങ്ങുകയാണ്. കഴിഞ്ഞ മാസം സ്പൈസ് ജെറ്റിന്റെ 60 ശതമാനം വിമാനങ്ങൾക്ക് മാത്രമാണ് കൃത്യസമയം പാലിക്കാൻ സാധിച്ചത്.

സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങൾ ഇല്ലാത്തതും, ജീവനക്കാരുടെ നിസ്സഹകരണവുമാണ് സ്പൈസ് ജെറ്റിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകങ്ങൾ. ദിവസങ്ങൾക്കു മുൻപ് 44 എയർക്രാഫ്റ്റുകൾ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും, സർവീസുകൾ കാര്യക്ഷമമായി നടത്താൻ ഇതുവരെ എയർലൈനിന് സാധിച്ചിട്ടില്ല. നിലവിൽ, ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ളവ കൃത്യസമയത്ത് നൽകാൻ സ്പൈസ് ജെറ്റിന് കഴിയുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ പ്രമുഖ ബജറ്റ് കാരിയറായ ഗോ ഫസ്റ്റ് ഇതിനോടകം സർവീസുകൾ താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.

Also Read: ഇന്ത്യൻ വാഹന വിപണിക്ക് കരുത്ത് പകരാൻ ടെസ്‌ല എത്തുന്നു, അടുത്ത വർഷം മുതൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button