KeralaLatest NewsNews

നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലേക്ക് പാഞ്ഞുകയറി: രണ്ടു പേർക്ക് പരിക്ക്

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ക്രെയിനിലേക്ക് പാഞ്ഞുകയറി അപകടം. തിരുവനന്തപുരത്താണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വനിതാ ഡോക്ടർക്കും മകൾക്കുമാണ് പരിക്കേറ്റത്.

Read Also: ഇന്ന് മണ്ണാറശാല ആയില്യം: ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ റീന (45), മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്.

വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ച സംഭവം: കൊടി സുനിയുൾപ്പെടെ 10 പേർക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button