ThiruvananthapuramKeralaNattuvarthaLatest NewsNews

ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​ വി​ദ്യാ​ർത്ഥിക​ൾ ത​മ്മിൽ തർക്കം, ബി​യ​ർ ബോ​ട്ടി​ൽ കൊണ്ട് കുത്തി: ഒ​രാ​ൾ​ക്ക് പരിക്ക്

പെ​രു​മാ​തു​റ സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​നാ​ണ് കു​ത്തേ​റ്റ​ത്

ക​ഴ​ക്കൂ​ട്ടം: ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർത്ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പെ​രു​മാ​തു​റ സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​നാ​ണ് കു​ത്തേ​റ്റ​ത്.

Read Also : പാറ തുരന്ന് കൊത്തിയെടുത്ത തൂണുകൾ, ഒരിക്കലും വറ്റാത്ത ജലാശയം: പ്രകൃതി ഭംഗി നിറഞ്ഞ ഇവിടം നിങ്ങൾ കണ്ടിട്ടുണ്ടോ?

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി ബീ​ച്ചി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ർ​ക്കം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന്, സ​മീ​പ​ത്താ​യി കി​ട​ന്ന ബി​യ​ർ ബോ​ട്ടി​ൽ പൊ​ട്ടി​ച്ച് പ​ത്താം ക്ലാ​സു​കാ​ര​നാ​യ 15 കാ​ര​ൻ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​യാ​യ 16 കാ​ര​നെ കു​ത്തു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ൽ ര​ണ്ട് ത​വ​ണ കു​ത്തേ​റ്റ വി​ദ്യാ​ർ​ത്ഥി​യെ ആ​ദ‍്യം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കും.

Read Also : ദിലു രാജാവിന്റെ ഓർമ്മ പേറുന്നയിടം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ആധുനിക തലസ്ഥാനം : സ്വന്തം നിയമസഭയുള്ള ഡൽഹിയുടെ ചരിത്രം

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ക​ഠി​നം​കു​ളം പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴു​ത്തി​ൽ കു​ത്തേ​റ്റ വി​ദ്യാ​ർ​ത്ഥി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ്ര​തി​യാ​യ 15 കാ​ര​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button