പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അനങ്ങാടിയിൽ നിന്ന് മൂന്ന് വിദ്യാർത്ഥിനികളെ കാണാതായി. അനങ്ങാടി ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.
അഭിരാമി, ശ്രീകല, ഋതു എന്നിവരാണ് കാണാതായ വിദ്യാർത്ഥിനികൾ. വീട്ടിൽ നിന്ന് ഇറങ്ങി സ്കൂളിനടുത്തുള്ള ബസ്റ്റോപ്പിനടുത്ത് കുട്ടികൾ എത്തിയിരുന്നെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Post Your Comments