തിരുവനന്തപുരം : സ്ഥാനമേറ്റ മന്ത്രിസഭയ്ക്കു മുന്നില്‍ ആദ്യ പരീക്ഷണമായെത്തിയതു സെല്‍ഫി. സത്യപ്രതിജ്ഞാ ചടങ്ങു കഴിഞ്ഞയുടന്‍ വേദിയില്‍ എത്തിയ വിഐപികള്‍ മുതല്‍ സാധാരണക്കാര്‍ വരെ സെല്‍ഫിയെടുക്കാന്‍ മല്‍സരിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശരിക്കും കുടുങ്ങി. ഗവര്ണറോടുപോലും സെല്‍ഫി അപേക്ഷയുമായി ചിലര്‍ എത്തിയെങ്കിലും സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റിയതിനാല്‍ നടന്നില്ല.
പ്രചാരണം തുടങ്ങിയ അന്നുമുതല്‍ സ്ഥാനാര്‍ഥികള്‍ നേരിടുന്ന സെല്‍ഫി ഭ്രാന്താണ് ഒടുവില്‍ സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു വരെ പടര്‍ന്നിരിക്കുന്നത്. സദസിന്റെ മുന്‍നിരയില്‍ ഇരുന്ന മമ്മൂട്ടി, വിഎസ്, യച്ചൂരി തുടങ്ങിയവര്‍ക്കുപോലും സെല്‍ഫിക്കു വഴങ്ങേണ്ടിവന്നു. ചടങ്ങു കഴിഞ്ഞപ്പോള്‍ അര മണിക്കൂര്‍ നേരമാണു സെല്‍ഫിക്കുവേണ്ടി മാത്രം മന്ത്രിസഭയ്ക്കു മാറ്റിവയ്ക്കേണ്ടി വന്നത്.
ചടങ്ങു നടക്കുമ്പോള്‍ സദസില്‍ പിന്തിരിഞ്ഞു നിന്നു സെല്ഫിയെടുത്തവരെ ജനം കൂകിയിരുത്തി. മന്ത്രിമാര്‍ക്ക് ഒപ്പം നിന്നു സെല്‍ഫിയെടുക്കാന്‍ കഴിയാതെ പോയവര്‍ പുറത്തിറങ്ങി പിണറായിയുടെ ഫ്ളെക്സിനു മുന്നില്‍നിന്നു പടമെടുത്തു തൃപ്തിയടഞ്ഞു.
Post Your Comments