കുമരകം: അപ്സര ജംഗ്ഷനു സമീപമുള്ള വ്യാപാരസ്ഥാപനത്തിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി. സ്ഥാപന ഉടമ തമ്പാന്റെ ഭാര്യ ഗീത(60)യുടെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ച് മാല പൊട്ടിച്ചെടുക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ, മാല പൊട്ടിച്ചെടുക്കാനായില്ല.
വീട്ടമ്മ ബഹളമുണ്ടാക്കിയതാേടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ വെള്ളവസ്ത്രധാരിയായ പ്രതിക്ക് 40 വയസ് പ്രായം തോന്നിക്കുമെന്ന് വീട്ടമ്മ പറഞ്ഞു. നാലുദിവസം മുമ്പ് ഇയാൾ കടയിൽ വന്നിരുന്നെന്നും താഴു വാങ്ങിയതായും അവർ പറഞ്ഞു. പ്രതിയെ തിരിച്ചറിയാൻ കഴിയുമെന്നും വീട്ടമ്മ വ്യക്തമാക്കി.
Read Also : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു
മുഖത്ത് ഇടിയേറ്റതിനാൽ ബോധക്ഷയമുണ്ടായ ഗീതയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് കുമരകം പൊലീസ് പറഞ്ഞു.
Post Your Comments