തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്ക് ആഡംബരം വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കേണ്ട. അത്യാവശ്യ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആകാം. മോടി പിടിപ്പിക്കുന്നതിന്റെ പിന്നിലെ ധൂര്‍ത്ത് ഒഴിവാക്കാനാണ് ഈ നടപടി. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം പരമാവധി 25 ആയി നിശ്ചയിച്ചിട്ടുണ്ട്. സ്റ്റാഫിന് വിദ്യാഭ്യാസ യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, പിണറായി വിജയന്‍ ചുമതലയേല്‍ക്കു മുന്‍പു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ തത്സമയ കാമറ എടുത്തുമാറ്റി.
Post Your Comments