KeralaLatest NewsNews

സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്തിയാലും ഹമാസിനെ പിന്തുണയ്ക്കുകയാണ് ഒരു ശരാശരി കമ്മിയുടെ ലൈൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഹമാസിനെ പിന്തുണയ്ക്കുന്ന സിപിഎം നേതാക്കൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവർ എന്ത് ചെയ്താലും പിന്തുണയ്ക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.

Read Also: കായിക താരങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകുന്നുണ്ട്: ഇനിയും നൽകുമെന്ന് മുഖ്യമന്ത്രി

അവർക്ക് സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്താം, മൃതദ്ദേഹത്തെ പോലും അപമാനിക്കാം. കുട്ടികളെ ഇഞ്ചിഞ്ചായി കൊല ചെയ്യാം. ബന്ദികളെ ഒരോരുത്തരെയായി കഴുത്തറത്ത് കൊല്ലാം. ചാവേറുകളായി ബോംബ് പൊട്ടിക്കാം. ലോകം മുഴുവൻ ഇസ്ലാമിക രാജ്യം സ്ഥാപിക്കുമെന്ന് വെല്ലുവിളിക്കാം. വിധേയനിലെ തൊമ്മിയെ പോലെ നമുക്ക് വാലും ചുരുട്ടി അവരുടെ കാൽക്കീഴിൽ ഇരിക്കാം. കാരണം അവർക്ക് വോട്ട് ബാങ്കുണ്ട്. ഇതാണ് ഹമാസിനെ കുറിച്ച് ഒരു ശരാശരി കമ്മിയുടെ ലൈനെന്ന് അദ്ദേഹം വിമർശിച്ചു. അത് ഇപ്പോൾ നേതാവായാലും അണിയായാലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അവർ എന്ത് ചെയ്താലും പിന്തുണയ്ക്കണം. അവർക്ക് സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്താം, മൃതദ്ദേഹത്തെ പോലും അപമാനിക്കാം. കുട്ടികളെ ഇഞ്ചിഞ്ചായി കൊല ചെയ്യാം. ബന്ദികളെ ഒരോരുത്തരെയായി കഴുത്തറത്ത് കൊല്ലാം. ചാവേറുകളായി ബോംബ് പൊട്ടിക്കാം. ലോകം മുഴുവൻ ഇസ്ലാമിക രാജ്യം സ്ഥാപിക്കുമെന്ന് വെല്ലുവിളിക്കാം. വിധേയനിലെ തൊമ്മിയെ പോലെ നമുക്ക് വാലും ചുരുട്ടി അവരുടെ കാൽക്കീഴിൽ ഇരിക്കാം. കാരണം അവർക്ക് വോട്ട് ബാങ്കുണ്ട്. ഇതാണ് ഹമാസിനെ കുറിച്ച് ഒരു ശരാശരി കമ്മിയുടെ ലൈൻ. അത് ഇപ്പോൾ നേതാവായാലും അണിയായാലും ഇത് തന്നെയാണ് അവസ്ഥ.

Read Also: മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button