IdukkiNattuvarthaLatest NewsKeralaNews

കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണം: വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

തൂ​വ​ല്‍ പാ​റ​യ്ക്ക​ല്‍ സി​നോ​ഷി​ന്‍റെ ഭാ​ര്യ ഷൈ​ബി(38)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

നെ​ടു​ങ്ക​ണ്ടം: കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മണത്തിൽ പരിക്ക്. തൂ​വ​ല്‍ പാ​റ​യ്ക്ക​ല്‍ സി​നോ​ഷി​ന്‍റെ ഭാ​ര്യ ഷൈ​ബി(38)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ട​ലി​ൽ കു​ളി​ക്ക​വെ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പം തൂ​വ​ലി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാണ് സംഭവം. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ല്‍ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി ഷൈ​ബി​യെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വ​ല​തു​കാ​ലി​ന് പ​രി​ക്കേ​റ്റു.

Read Also : ഉള്ളിക്കൽ ടൗണിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം: ഭയന്നോടിയ നിരവധി പേർക്ക് പരിക്ക്

വീ​ട്ട​മ്മ​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button