ഭോപാല്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി എംഎല്‍എയുടെ കൂറ് മാറ്റം. ബര്‍വാഹ എംഎല്‍എ സച്ചിന് ബിര്‍ള ബിജെപിയില്‍ ചേര്‍ന്നു.
read also: രണ്ടു മാസത്തെ പരിചയം, യുവതികളുടെ കെണിയിൽ ബിസിനസുകാരന് നഷ്ടമായത് 2.88 കോടി, സംഭവം കോഴിക്കോട്
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ എന്നിവരുടെ സാന്നിധ്യത്തിൽ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
2021 ഒക്ടോബറില്‍ ബിജെപിക്ക് സച്ചിൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. നിയമസഭാംഗത്വവും രാജിവച്ചിരുന്നില്ല.
Post Your Comments