തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ.ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Also: സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, 5 മാസത്തെ താഴ്ന്ന നിലയിൽ
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന് നേതൃത്വം നല്കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്റെയും എ.സി മൊയ്തീന്റെയും അറിവോടെയാണെന്ന് ഇഡി സംശയിക്കുന്നു.
Post Your Comments