Latest NewsCinemaNewsEntertainmentKollywood

‘അവൾ ഇപ്പോൾ ജാതിയും മതവും അസൂയയും വേദനയും വിദ്വേഷവും ഇല്ലാത്ത നിശബ്ദമായ ഒരു സ്ഥലത്താണ്’: വിജയ് ആന്റണി

തമിഴ് സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യാ വാർത്ത ഞെട്ടലോടെയാണ് തമിഴകം കേട്ടത്. മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് വിജയ് ആന്റണിയും കുടുംബവും. ജാതിയും മതവും അസൂയയും വേദനയും വിദ്വേഷവും ഇല്ലാത്ത നിശബ്ദമായ ഒരു സ്ഥലത്താണ് തന്റെ മകൾ ഇപ്പോൾ ഉള്ളതെന്ന് വിജയ് ആന്റണി ഫേസ്‌ബുക്കിൽ പങ്കുവെച്ചു. മകളുടെ മരണത്തിന് ശേഷമുള്ള നടന്റെ ആദ്യത്തെ പ്രസ്താവനയാണിത്. തന്റെ പ്രിയപ്പെട്ട മകളെ പ്രശംസിച്ച് ഒരു ഹൃദയസ്പർശിയായ പോസ്റ്റ് താരം പങ്കിട്ടു. അദ്ദേഹത്തിന്റെ വൈകാരിക പോസ്റ്റിന് താഴെ ‘കൂടെയുണ്ട്, ധൈര്യമായി ഇരിക്കണം, പ്രതീക്ഷ കൈവെടിയരുത്’ എന്നെല്ലാം ആരാധകർ കുറിക്കുന്നുണ്ട്.

മകളെ കുറിച്ച് വിജയ് ആന്റണി എഴുതിയതിങ്ങനെ;

‘എന്റെ പ്രിയപ്പെട്ടവരേ, എന്റെ മകൾ മീര സ്നേഹവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. അവൾ ഇപ്പോൾ ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത മെച്ചപ്പെട്ടതും നിശബ്ദവുമായ ഒരു സ്ഥലത്താണ്. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാൻ അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങി. ഞാൻ ഇപ്പോൾ അവൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യും’.

മീര വിജയ് ആന്റണിയുടെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാലോകത്തെ ജനങ്ങളേയും ആരാധകരെയും ഞെട്ടിച്ചു. വിജയ് ആന്റണിയുടെയും ഫാത്തിമയുടെയും മൂത്ത മകളാണ് മീര. ആത്മഹത്യയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button