ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘സെക്യുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിന്റെ മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഈ രണ്ടും എഴുതിച്ചേർത്തത് ഇന്ദിരാഗാന്ധി ആണെന്നും അത് അടിയന്തിരാവസ്ഥക്കാലത്ത് ആണെന്നും അദ്ദേഹം വെളിപ്പെടുത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
(തൊഴുത്തിൽ)’കുത്ത് ‘ മുന്നണി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം. “ഭരണഘടനയിൽ നിന്ന് മതേതരത്വം പുറത്ത്.”
പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഗൃഹ പ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് നൽകിയ സ്മരണിക കിറ്റിൽ നൽകിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലെന്നാണ് ആരോപണം. യാഥാർഥ്യം ഇങ്ങനെ. രണ്ട് കാലഘട്ടത്തിൻ്റെ പ്രതീകമായി
അംഗങ്ങൾക്ക് നൽകിയ കിറ്റിൽ ഭരണഘടനയുടെ രണ്ട് പ്രതികൾ ഉണ്ടായിരുന്നു. ഒന്ന് ഭരണഘടനാ ശിൽപ്പികൾ തയ്യാറാക്കിയ 1949 ലെ ഭരണഘടന. മറ്റൊന്ന് ഇപ്പൊൾ നിലവിലുള്ള ഭരണഘടന. അംബേദ്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി എഴുതി ചേർത്തതാണ് ഈ രണ്ട് വാക്കുകളും. അതാണ് ഭരണഘടനയുടെ ഒരു പ്രതിയിൽ ആ വാക്കുകൾ ഇല്ലാത്തത്. അത് പൊക്കി പിടിച്ചാണ് പുതിയ നാടകം.
ഒരു കാര്യത്തിൽ നന്ദിയുണ്ട് സാറേ….
നിങ്ങളുടെ ഓരോ നാടകം കഴിയുന്തോറും നാട്ടുകാർ യാഥാർഥ്യം തിരിച്ചറിയുന്നുണ്ട്
Post Your Comments