തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന ഭീമൻ രാജിജുവിനെ ട്രോളി ശ്രീജ നെയ്യാറ്റിൻകര. പ്രതികരണ ശേഷിയില്ലാത്ത മനുഷ്യരുടെ തണൽ കൂടെ പറ്റിക്കൊണ്ടാണ് ഇത്തരം മരവാഴകൾ വളരുന്നതെന്ന് ശ്രീജ നെയ്യാറ്റിൻകര ഫേസ്‌ബുക്കിൽ കുറിച്ചു. വേലിയിൽ കിടന്ന കാവി നിറത്തിലുള്ള വിഷപാമ്പിനെയെടുത്ത് കൊണ്ട് വന്ന് എ.കെ.ജി സെന്ററിൽ വച്ച് ചുവപ്പണിയിച്ച് വിട്ട സി.പി.ഐ.എമ്മിനെ പറഞ്ഞാൽ മതിയല്ലോ എന്നും അനുഭവിച്ചോ എന്നും ശ്രീജ നെയ്യാറ്റിൻകര പരിഹസിക്കുന്നുണ്ട്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി നടൻ ഭീമൻ രഘു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ സോപ്പിടാൻ അല്ല എഴുന്നേറ്റു നിന്നതെന്ന് ഭീമൻ രഘു പറയുന്നു. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ എഴുന്നേറ്റു. പിന്നെ ഇരിക്കാൻ തോന്നിയില്ല. പുറകിലിരുന്ന ആളുകളോട് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. പിന്നെ നിന്നു. ഏതെങ്കിലും ഭരണ സംവിധാനത്തിന്റെ ഭാഗമാക്കിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്നതു വഴി നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഞാനെങ്ങാനുമായിരുന്നു ഇവന്റെ പിന്നിൽ ഇരുന്നിരുന്നതെങ്കിൽ ഇവന്റെ ആസനത്തിൽ എന്റെ ചെരുപ്പ് പതിഞ്ഞേനെ ..
പ്രതികരണ ശേഷിയില്ലാത്ത മനുഷ്യരുടെ തണൽ കൂടെ പറ്റിക്കൊണ്ടാണ് ഇത്തരം മരവാഴകൾ വളരുന്നത് …പിറകിലിരുന്ന ആരുടെയെങ്കിലും പ്രതിഷേധ ശബ്ദം ഉയർന്നിരുന്നെങ്കിൽ ഈ മരപ്പാഴിങ്ങനെ പ്രതിമ പോലെ നിൽക്കുന്നത് കാണേണ്ട ഗതികേട് ഉണ്ടാകുമായിരുന്നോ …
വേലിയിൽ കിടന്ന കാവി നിറത്തിലുള്ള വിഷപാമ്പിനെയെടുത്ത് കൊണ്ട് വന്ന് എ കെ ജി സെന്ററിൽ വച്ച് ചുവപ്പണിയിച്ച് വിട്ട സി പി ഐ എമ്മിനെ പറഞ്ഞാൽ മതിയല്ലോ …
അനുഭവിച്ചോ …
Post Your Comments