India

പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്

തിരുവന്തപുരം : ഇന്ത്യന്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ബില്ലില്‍ പാകിസ്ഥാന്‍ ഇടപെടേണ്ടെന്ന് ഇന്ത്യ. ഭൂപട നിയമം കൊണ്ടു വരാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ പാകിസ്ഥാന്‍ ഇടപെടേണ്ടെന്നും കാശ്മീര്‍ രാജ്യത്തിന്റെ അഭിഭാജ്യഘടകമാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് അറിയിച്ചത്. ഇന്ത്യന്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷയും ഒരു കോടി മുതല്‍ നൂറുകോടി വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയത്.

ജമ്മുകാശ്മീരിനെ അധിനിവേശ കാശ്മീരിന്റെയും അരുണാചല്‍ പ്രദേശിനെ ചൈനയുടെയും ഭാഗമായി ചിത്രീകരിച്ച ഭൂപടങ്ങള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ നീക്കം. സാറ്റലൈറ്റ്, ബലൂണ്‍, ആളില്ലാ വിമാനം തുടങ്ങിയവയുടെ സഹായത്തോടെ ചിത്രമെടുത്ത് ഭൂപടം ഉണ്ടാക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്. ഇങ്ങനെയുണ്ടാക്കുന്ന ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇതിനായി രൂപീകരിക്കുന്ന പ്രത്യേക അതോറിട്ടിക്ക് ഫീസടച്ച് അപേക്ഷിക്കണം. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഇതു ബാധകമാകുമെന്നും കരടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button