Latest NewsIndia

അജണ്ടയിൽ സർക്കാർ ബിസിനസ് എന്നുമാത്രം: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അടിമുടി സസ്പെൻസ്

ന്യൂഡൽഹി: ഈ മാസം 18 മുതൽ 22 വരെ ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പാർലമെന്റ് അം​ഗങ്ങൾക്ക് പതിനേഴാം ലോക്‌സഭയുടെ പതിമ്മൂന്നാം സമ്മേളനം ചേരുന്നത് സംബന്ധിച്ച് നൽകിയ അറിയിപ്പിൽ അജണ്ടയായി സർക്കാർ ബിസിനസ് എന്ന് മാത്രമാണ് ചേർത്തിരിക്കുന്നത്. അടിയന്തര പ്രാധാന്യമുള്ളതും നിർണായകവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സമ്മേളനങ്ങളിലാണ് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കുക എന്നത് കൊണ്ടുതന്നെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട എന്ത് എന്നത് സംബന്ധിച്ച ആകാംക്ഷ കനക്കുകയാണ്.

പതിനേഴാം ലോക്‌സഭയുടെ പതിമൂന്നാം സമ്മേളനം ചേരുന്നുവെന്ന അറിയിപ്പുമായി രാഷ്ട്രപതിയുടെ കത്ത് ശനിയാഴ്ച പാർലമെന്റംഗങ്ങൾക്ക് ലഭിച്ചു. ഇതോടൊപ്പമുള്ള പ്രൊവിഷണൽ കലണ്ടറിൽ സർക്കാർ ബിസിനസ് എന്നുമാത്രമാണ് അജൻഡയായി ചേർത്തിരിക്കുന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകൾ പുറത്തിറക്കിയ ബുള്ളറ്റിനിലും അജൻഡ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിങ് അറിയിച്ചിട്ടുണ്ട്.

18 മുതൽ 22 വരെയാണ് പ്രത്യേകസമ്മേളനം വിളിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി സമ്മേളനം വിളിച്ചതുപോലെ പുറത്തുപറയാത്ത അജൻഡയും പലവിധ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നിർദേശവുമായി സർക്കാർ രംഗത്തുവന്നതോടെ ഇതുസംബന്ധിച്ച ബിൽ ആയിരിക്കും പരിഗണിക്കുകയെന്ന പൊതുധാരണ പരന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button