ജയ്പൂർ: രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് പ്രതികള്‍. സംഭവത്തിൽ ഡിജിപിയോട് ദേശീയ വനിത കമ്മീഷന് റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവിനൊപ്പം അയാളുടെ ബന്ധുക്കളും ഉണ്ടായിരുന്നു.
പ്രതികളെ പിടികൂടാന്‍ ആറ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രസ്താവിച്ചിട്ടുണ്ട്.
Post Your Comments