പൂനെ: വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പൂനെ സ്വദേശി സന്ദീപ് കുര്‍ഹാഡേ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ വീടിനു മുന്നില്‍ നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സച്ചിന് ബ്രാന്‍ഡ് അംബാസഡറായ അമിത് എന്റര്‍പ്രൈസസ് എന്ന ബില്‍ഡര്‍മാര്‍ക്കെതിരേ രണ്ടു കോടി രൂപ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ഇയാൾ രംഗത്ത് വന്നിട്ടുള്ളത്.
സച്ചിന് മൂന് ബ്രാന്‍ഡ് അംബാസഡറായ കമ്പനി കുറഞ്ഞ വില നല്കി തന്റെ വസ്തു തട്ടിയെടുത്തെന്നാണ് ഇയാളുടെ ആരോപണം. കേസില്‍ നീതി കിട്ടിയില്ലെങ്കില്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ ബാന്ദ്രയിലെ പെറി ക്രോസ് റോഡിലെ വീടിന് മുന്നില്‍ മെയ് 18 മുതല്‍ നിരാഹാരം തുടങ്ങുമെന്നും 38 കാരന്റെ കത്തില്‍ പറയുന്നു.
വിവാദത്തിലായ അമിത് എന്റര്‍പ്രൈസസുമായി 2010 ലാണ് സച്ചിന് ബ്രാന്‍ഡ് അംബാസഡറാകാന്‍ കരാര്‍ ഒപ്പിട്ടത്. ഇതിഹാസ ക്രിക്കറ്റ് താരവും പാര്‍ലമെന്റംഗവുമായ സച്ചിന് വളരെ ദയാലുവാണെന്നും അഴിമതിക്കെതിരേ പോരാടുന്നയാളും മഹാനായ മനുഷ്യനുമാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി കിട്ടാന്‍ സച്ചിന് ധാര്‍മ്മികമായ ബാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
Post Your Comments