തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പ്രത്യേക അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ മുന്നിലെ പല്ലുകള്‍ തമ്മില്‍ വിടവുകളുണ്ട്. ജിഷയുടെ ഇടത് തോളിലുണ്ടായ മുറിവ് പല്ല് അകന്ന ഒരാളുടേതാണെന്ന ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ലിസ ജോണ്‍ നല്കിയ സൂചന പിന്തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരികുമാര്‍ പിടിയിലായത്. അതേസമയം, ഹരികുമാര്‍ പിടിയിലായ വിവരം പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രതിയുമായി ഞായറാഴ്ച പൊലീസ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിയെ പിടികൂടിയിരിക്കണമെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ അന്വേഷണ സംഘത്തോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാരിനെ കൂടി പ്രതിരോധത്തിലാക്കിയ സംഭവം ആയതിനാലാണ് ഡി.ജി.പി കര്‍ശന നിലപാടെടുത്തത്. നേരത്തെ പലരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കേസുമായി ബന്ധപ്പെടുത്താന്‍ തക്ക തെളിവൊന്നും കിട്ടിയിരുന്നില്ല. ഏപ്രില്‍ 29ന്പോസ്റ്റുമോര്ട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കുന്നതിനിടെയാണ് പൊലീസ് ഡെപ്യൂട്ടി ഫോറന്‍സിക് സര്‍ജന്റെ റാങ്കുള്ള ലിസ, ജിഷയുടെ ശരീരത്തിലെ മുറിവ് കണ്ടത്. ജിഷയുടെ ഇടത് തോളിലുണ്ടായ മുറിവ് മൂര്‍ച്ചയേറിയ ആയുധം കൊണ്ടല്ലെന്ന് അപ്പോള്‍ തന്നെ ലിസയ്ക്ക് മനസിലായി. ഫോറന്‍സിക് വിഭാഗത്തിന് ഫോട്ടോഗ്രാഫര്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ പോസ്റ്റുമോര്‍ട്ടത്തിന്റെ ചിത്രങ്ങള്‍ ലിസ തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് വിവരം പൊലീസുമായി പങ്കുവച്ചത്. ജിഷയുടെ ചുരിദാറിലൂടെയാണ് തോളില്‍ കടിയേറ്റിരുന്നത്. അതിനാല്‍ തന്നെ പ്രതിയുടെ ഉമിനീരും ജിഷയുടെ ചുരിദാറിലുണ്ടായിരുന്നു. ഇത് പിന്നീട് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചു. പൊലീസ് ഒത്തുകളിക്കുന്നെന്നും കേസില്‍ പൊലീസ് വീഴ്ച വരുത്തുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ി
Post Your Comments