PalakkadKeralaNattuvarthaLatest NewsNews

നായ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് പരിക്ക്

കരിമ്പ കല്ലടിക്കോട് സഹദേവൻ എന്നയാൾക്കും കൂടെ യാത്ര ചെയ്ത സുഹൃത്തിനുമാണ് പരിക്കേറ്റത്

കല്ലടിക്കോട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. കരിമ്പ കല്ലടിക്കോട് സഹദേവൻ എന്നയാൾക്കും കൂടെ യാത്ര ചെയ്ത സുഹൃത്തിനുമാണ് പരിക്കേറ്റത്.

Read Also : മറ്റൊരു തൃശൂര്‍ പൂരമായി ഗണേശോത്സവം മാറണം, ഈ തീരുമാനത്തിന് ചില പിശാചുക്കളോട് നന്ദി പറയേണ്ടതുണ്ട്: സുരേഷ് ഗോപി

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ മീൻ വല്ലം പാതക്കടുത്ത് തുപ്പനാട് ഭാഗത്താണ് അപകടം. തിങ്കളാഴ്ച വൈകീട്ട് കല്ലടിക്കോട് നിന്ന് മണ്ണാർക്കാട്ടേക്ക് വരുമ്പോഴായിരുന്നു സംഭവം. സഹദേവന് തലക്ക് അഞ്ച് തുന്നലുണ്ട്. അപകടത്തിൽ സുഹൃത്തിന്റെ വാരിയെല്ല് തകർന്നു.

Read Also : സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേട്: മൗനം കൊണ്ട് രക്ഷപ്പെടാമെന്ന് കരുതരുതെന്ന് വി മുരളീധരൻ

പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button