ഷോര്‍ണൂർ: ഹിന്ദു വിശ്വാസികളെ പ്രതിസന്ധിയിലാക്കി അതുവഴി ഒരു ലഹളയ്‌ക്ക് തുടക്കമിടാനാണ് ചിലർ ശ്രമിച്ചതെന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഗണപതിയെ അവഹേളിച്ച വിഷയത്തിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികള്‍ക്ക് വേദനിച്ചിട്ടും അവര്‍ സംയമനം പാലിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മതേതരത്വമെന്നും ഷോര്‍ണൂരില്‍ സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
താരത്തിന്റെ പ്രസംഗം ഇങ്ങനെ,
‘സകല ഗണങ്ങളുടെയും പതി, ഗണപതി. ഗണപതി ഭഗവാനെ, ഗണേശ ഭഗവാനെ നമിച്ചുകൊണ്ട് ഷോര്‍ണൂര്‍ കുളപ്പള്ളില്‍ സമ്മേളിച്ചിട്ടുള്ള ഈ ഭക്തജന സംഗമത്തിന് ഹൃദയം നിറഞ്ഞ നമസ്‌കാരം. അധികം ഞാൻ പ്രസംഗിക്കുന്നില്ല, പ്രസംഗത്തില്‍ ഞാൻ എന്ത് പറഞ്ഞാലും നമ്മുടെ പ്രതിരോധം എന്ന് പറയുന്നത് പ്രംഗത്തിന്റെ വാചകത്തിലും അതിന്റെ പൊരുളിലും മാത്രമായി ചുരുങ്ങി പോകും. ഭക്തിയുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള നമ്മുടെ അവകാശപൂര്‍ണമായ നിര്‍വ്വഹണമായിരിക്കണം നമ്മുടെ പ്രതികരണമെന്നാണ് എനിക്ക് ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത്. നമ്മളെ എല്ലാവരെയും പ്രതിസന്ധികളിലാക്കി അതുവഴി ഒരു ലഹളയ്‌ക്ക് തുടക്കമിടാൻ ചില പറ്റങ്ങള്‍ അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ ചരിത്രത്തില്‍ ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദത്തില്‍ ഹിന്ദുക്കള്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി’.
‘ഭാരതത്തിലെ ഏറ്റവും വലിയ സമൂഹത്തിന്റെ സംയമനം, അതും ഭാരതത്തിന്റെ സംസ്‌കാരത്തിലൂന്നിയുള്ള സംയമനം ലോകം മുഴുവൻ കണ്ടു. ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികള്‍ക്ക് വേദനിച്ചിട്ടും അവര്‍ സംയമനം പാലിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മതേതരത്വം. ആ മതേതരത്വം കാത്തു സൂക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നാമജപ ഘോഷയാത്രയൊക്കെ വൈകാരികമായ പ്രകടനങ്ങള്‍ തന്നെയായിരുന്നു. അതില്‍ ജനസഹസ്രങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ ഹിന്ദുവിന്റെ അവകാശപൂര്‍വ്വമായ ഒരു വികാരത്തില്‍ നിന്നുണ്ടായ കണ്ണീരൊഴുക്കാണ് കേരളത്തില്‍ കണ്ടത്. ഞങ്ങളാരും മറ്റ് വിശ്വാസങ്ങളെയും ദൈവങ്ങളെയും അവഹേളിക്കാനോ പുച്ഛിക്കാനോ, ആ ദൈവങ്ങളുടെ പേര് പോലും പറയാനോ തയ്യാറായില്ല എന്നത് ഞങ്ങളുടെ സംസ്‌കാരമാണടോ. ഇത്രയും പോലും പറയണമെന്ന് ഞാൻ വിചാരിച്ചതല്ല’.
‘സിനിമകളില്‍ അഭിനയിക്കുന്ന കാലം മുതല്‍ക്കെ ഈ പ്രദേശത്ത് കൂടി ഞാൻ സഞ്ചരിക്കാറുണ്ട്. ഏഴ് വര്‍ഷത്തോളമായി എന്നെ ഗണേശോത്സവങ്ങളില്‍ പങ്കെടുക്കാൻ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ തിരക്കുകള്‍ കാരണം എനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ, ഇത്തവണ ഞാൻ തീരുമാനിച്ചു. കൊക്കില്‍ ജീവനുള്ള കാലത്തോളം, നടുനിവര്‍ത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഉറപ്പായും ഗണേശോത്സവങ്ങളില്‍ പങ്കെടുക്കും. എല്ലാ വേദികളിലും ഒരു ഭക്തനായി എത്തും. വിമര്‍ശിക്കാൻ വേണ്ടിയല്ല, ഇവിടെ ഭക്തിയുടേ പേരിലാണ് നമ്മള്‍ സംഘടിച്ചിരിക്കുന്നത്. നമ്മുടെ സത്യത്തിലുള്ള, നമ്മുടെ വിശ്വാസത്തിലുള്ള ഒരു ബലമാണ് ഇവിടെ നമ്മള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആ ബലം പ്രദര്‍ശിപ്പിക്കുക തന്നെ വേണം. ആ ബലം പാലക്കാട്, മലപ്പുറം ജില്ലകളില്‍ മുഴുവൻ വ്യാപിപ്പിക്കണം. ലോകം മുഴുവൻ ശ്രദ്ധിക്കത്തക്ക തരത്തിലുള്ള മറ്റൊരു തൃശൂര്‍ പൂരമായി ഇനി വരും നാളുകളില്‍ ഗണേശോത്സവം സംഘടിപ്പിക്കണം. ഇങ്ങനെയൊരു തീരുമാനം നമുക്ക് എടുക്കാൻ കഴിഞ്ഞതില്‍ ചില പിശാചുക്കളോട് നമുക്ക് നന്ദി പറയേണ്ടതുണ്ട്. ഹിന്ദുവിനെ അവര്‍ ഉണര്‍ത്തി, വിശ്വാസികളെ അവര്‍ ഉണര്‍ത്തി. അങ്ങനെ ഉണര്‍ന്ന ഒരാളാണ് ഞാനും’- സുരേഷ് ഗോപി പറഞ്ഞു.
Post Your Comments