Technology

വില കുറഞ്ഞ ലാപ്‌ടോപ്പുമായി ഐബോള്‍ എത്തുന്നു

വില കുറഞ്ഞ ലാപ്‌ടോപ്പുമായി ഐബോള്‍ എത്തുന്നു. 9,999 രൂപയുടെ ലാപ്‌ടോപ്പാണ് എത്തുന്നത്. കോംപ്ബുക്ക് എന്നാണ് കമ്പനി ലാപ്‌ടോപ്പിനിട്ടിരിക്കുന്ന പേര്. ഐബോളിന്റെ ഒരു സബ് ബ്രാന്റാണ് കോംപ്ബുക്ക്.

കോംപ്ബുക്കില്‍ വിന്‍ഡോസ് 10 ആണ് നല്‍കിയിരിക്കുന്നത്. രണ്ട് ജി.ബി റാം ആണ് ലാപ്‌ടോപ്പിനുള്ളത്. 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഉണ്ട് ഇത് 64 ജി.ബി വരെ വര്‍ദ്ധിപ്പിക്കാം. എച്ച്.ഡി.എം.ഐ പോര്‍ട്ടും ലാപ്‌ടോപ്പില്‍ നല്‍കിയിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത് കണക്ഷനും നല്‍കിയിട്ടുണ്ട്. ഐബോള്‍ 9,999 രൂപയുടെ കോംപ്ബുക്ക് എക്‌സലന്‍സ് എന്ന പേരില്‍ 11.6 ഇഞ്ചിലും 13,999 എക്‌സഎംപ്ലയര്‍ എന്ന പേരില്‍ 14 ഇഞ്ചിലും ലാപ്‌ടോപ്പുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട് ഡിവൈസുകള്‍ വിപണിയില്‍ എത്തിക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്ന് ഐബോള്‍ കമ്പനി അധികൃതര്‍ പറയുന്നു. കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ വേണമെന്നതാണ് ഇപ്പോഴത്തെ യൂത്ത് ആഗ്രഹിക്കുന്നതെന്നും ഐബോള്‍ കമ്പനി സി.ഇ.ഒ സന്ദീപ് പരാശ്രാംപുരയാ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button