ദുബായ് : ശുചിമുറിയിലെ ടോയ്ലറ്റില് യുവതി മറന്നു വെച്ച ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം അരങ്ങേറിയത്. 21,000 ദിര്‍ഹം വിലയുള്ള മാക്ബുക് പ്രോ ലാപ്ടോപ് ആണ് ദുബായ് സ്വദേശിനിയായ യുവതി ശുചിമുറിയില്‍ മറന്നു വെച്ചത്.
അല്‍പ്പസമയത്തിന് ശേഷം ലാപ്ടോപ് മറന്നു വെച്ചെന്ന് മനസ്സിലാക്കിയ യുവതി അവിടേക്ക് തിരിച്ചെത്തുമ്പോഴേക്കും ലാപ്ടോപ് മോഷണം പോയിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ നല്കിയ പരാതിയിലാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളികളായ രണ്ട് ഫിലിപൈന്‍സ് യുവതികള്‍ അറസ്റ്റിലാവുന്നത്. മൂന്ന് മാസം തടവ് ശിക്ഷയാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്.
Post Your Comments