ലക്‌നൗ: ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും സർക്കാർ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാർ എന്തും സജ്ജമാക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുൽത്താനപൂരിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ തറക്കല്ലിടീൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ പഠനത്തിനായി പുതിയ സങ്കേതിക വിദ്യകൾ പ്രയോജനപ്പെടുന്നതിന് നവംബർ അവസാനത്തോടെ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും വിതരണം ചെയ്യും. യുവാക്കൾക്ക് തൊഴിൽ നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 4 വർഷത്തിനുളളിൽ 4.5 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകിയതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സർക്കാർ മെഡിക്കൽ കോളേജിന്റെ ആദ്യഘട്ടത്തിൽ തന്നെ 500 കിടക്കകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ ജില്ലയിലെ ആളുകൾക്ക് ചികിത്സയ്‌ക്കായി ഡൽഹി, മുംബൈ തുടങ്ങി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് പോകേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments