Latest NewsNewsLife StyleHealth & Fitness

ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ അറിയാം

വിവിധ പ്രദേശങ്ങളിൽ ചെങ്കണ്ണ് പടർന്നു പിടിക്കുകയാണ്. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ്. ഇത് ഒരു സാംക്രമിക രോഗമാണ്.

വേഗത്തിൽ മാറി പോകുന്ന അസുഖമാണെങ്കിലും ശ്രദ്ധിച്ചിലെങ്കിൽ ഗുരുതരമാകാനും കാഴ്ചയെ സാരമായി ബാധിക്കാനും വരെ കാരണമായേക്കും.

Read Also : ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ അറസ്റ്റില്‍: ഗ്രനേഡുകളും എട്ട് പിസ്റ്റള്‍ റൗണ്ടുകളും കണ്ടെടുത്തു

ചെങ്കണ്ണ് ലക്ഷണങ്ങൾ

കണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ.

കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ കൺപോളകൾക്കു വീക്കവും തടിപ്പും, തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത, കണ്ണിൽ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്.

കണ്ണിൽ നിന്ന് നീരൊലിപ്പ്, കണ്ണിൽ ചൊറിച്ചിൽ, കരട് മറിയുന്ന പോലെയുള്ള അസ്വസ്ഥത, കണ്ണിന് ചുവപ്പ് നിറം, തലവേദന, ജലദോഷം, പനി, കൺപോളകൾക്ക് വീക്കവും തടിപ്പും, പീള കെട്ടൽ, പ്രകാശം അടിക്കുമ്പോൾ കണ്ണിന് വേദന, അസ്വസ്ഥത, ചില ആളുകൾക്ക് കണ്ണിൽ നിന്ന് രക്തം, പഴുപ്പ് വരിക ഇവയൊക്കെയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button