Latest NewsNewsIndia

പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റ് സുവില്‍ സുസ്‌വിര്‍ക്കര്‍ വാഹനാപകടത്തില്‍ മരിച്ചു

ടിവിഎസ് സംഘടിപ്പിച്ച റൈഡിനിടെയാണ് അപകടം നടന്നതെന്ന് സൂചന

മുംബൈ: പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റ് സുവില്‍ സുസ്‌വിര്‍ക്കറിന് വാഹനാപകടത്തില്‍ ദാരുണ മരണം. ടിവിഎസ് മോട്ടോര്‍ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശം വിതച്ച ഹിമാചല്‍ പ്രദേശിലെ കാസയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ടിവിഎസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ‘ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു’, എന്നാണ് ടിവിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഉള്ളത്.

Read Also: യാത്രക്കിടെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു: വിമാനം അടിയന്തിരമായി നിലത്തിറക്കി

വാഹനവ്യൂഹത്തിന്റെ ഭാഗമായ മൊബൈല്‍ ആംബുലന്‍സില്‍ ഒരു ഡോക്ടര്‍ സുസ്‌വിര്‍ക്കറിന് അടിയന്തര വൈദ്യസഹായം നല്‍കിയതായി ടിവിഎസ് പറഞ്ഞു. എന്നാല്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടിവിഎസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, കമ്പനി സംഘടിപ്പിച്ച റൈഡിനിടെയാണ് അപകടമുണ്ടായതെന്നാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്.

ബൈക്ക് വെയ്ലിന്റെ പ്രധാന ലേഖകനായിരുന്നു സുവില്‍ സുസ്‌വിര്‍ക്കര്‍. ഓഗസ്റ്റ് 16ലെ അദ്ദേഹത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹിമാചല്‍ പ്രദേശിലെ നാര്‍ക്കണ്ട-കല്‍പ റൂട്ടിലൂടെ ബൈക്ക് ഓടിക്കുന്നത് കാണാമായിരുന്നു. സുസ്‌വിര്‍ക്കറിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത മോട്ടോര്‍ സൈക്കിള്‍ റൈഡിംഗ് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button