KeralaLatest NewsNews

വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ

ആലപ്പുഴ: വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ. കായംകുളത്താണ് സംഭവം. കൃഷ്ണപുരം മുണ്ട്‌കോട്ട വടക്കതിൽ സന്ധ്യയുടെ മകൾ അന്നപൂർണ്ണയാണ് മരിച്ചത്. സാംസ്‌കാരിക കേന്ദ്രത്തിലെ കുളത്തിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

Read Also: വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാര്‍, വീരപുത്രന്‍: സ്വാതന്ത്ര്യത്തിനായി പോരാടിയവർ മലയാള സിനിമയിൽ

കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അന്നപൂർണ്ണ. ഫയർഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. അന്നപൂർണയെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചര മുതൽ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്.

Read Also: ‘വാഴ വെട്ടിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍: കെഎസ്ഇബിയുടെ വാഴ വെട്ടില്‍ വിശദീകരണവുമായി മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button