തലശ്ശേരി: വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണം മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ ജോലിക്കെത്തിയ തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയെ(45) അറസ്റ്റ് ചെയ്തു. തലശ്ശേരി എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും ഞങ്ങൾ സമ്മതിക്കില്ല: ഷംസീറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സജിത മഠത്തിൽ
കഴിഞ്ഞ മാസം 30-നും ആഗസ്റ്റ് രണ്ടിന് 11 മണിക്കുമിടയിലാണ് ആഭരണങ്ങൾ കാണാതായതെന്നാണ് പരാതി. ചിറക്കര എരഞ്ഞോളി പാലത്തിന് സമീപത്തെ ആരിഫയുടെ വീട്ടിലാണ് മോഷണം. 4,40,000 രൂപയോളം വിലവരുന്ന ആറേകാൽ പവൻ തൂക്കമുള്ള സ്വർണചെയിനും ഒന്നര പവൻ തൂക്കമുള്ള ഡയമണ്ട് ലോക്കറ്റും മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടുകാരി രേഷ്മ സാജിദാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. യുവതിയെ വീട്ടുകാർ തന്നെ വിളിച്ചുവരുത്തി പൊലീസിന് കൈമാറുകയായിരുന്നു.
വിജയലക്ഷ്മി ഇപ്പോൾ മമ്പറത്താണ് താമസം. വിജയലക്ഷ്മിയാണ് വീട്ടിൽ ശൂചീകരണ ജോലി ചെയ്തിരുന്നത്. ആഭരണങ്ങൾ കാണാതായതോടെ വിജയലക്ഷ്മി വീട്ടുകാരുടെ സംശയ നിഴലിലായി. പൊലീസ് ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. തൊണ്ടിമുതലുകൾ ഒളിപ്പിച്ച സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments