തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ്(72) കോടതി ശിക്ഷിച്ചത്. 23 വര്‍ഷവും മൂന്ന് മാസവും ആണ് തടവിന് ശിക്ഷിച്ചത്. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ആണ് ശിക്ഷിച്ചത്. 75,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം.
Read Also : പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പല പ്രാവശ്യം പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
2018 ആഗസ്റ്റിലായിരുന്നു കേസിനാധാരമായ സംഭവം. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കൂത്തുപറമ്പ് പൊലീസാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്ത് ഹാജരായി.
Post Your Comments