News

കൊച്ചിയിൽ നൂർ ഇസ്ലാമും സഹേദുൽ ഷെയ്ഖും കടത്തിക്കൊണ്ടുവന്ന ഒരു സ്‌കൂൾ വിദ്യാർത്ഥിനിക്ക് 13 വയസ്സ്

നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി വന്ന രണ്ട് ബംഗാൾ സ്വദേശികൾ പൊലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി ഏഴരയോടെ പുറയാർ ഗാന്ധിപുരത്തുനിന്നാണ് നൂർ ഇസ്ലാം മണ്ഡൽ (24), സഹേദുൽ ഷെയ്ഖ് (20) എന്നിവർ പിടിയിലായത്.

13, 17 വയസ് പ്രായമുള്ളവരാണ് പെൺകുട്ടികൾ. യുവാക്കളിൽ ഒരാളുടെ മാതാവ് പുറയാറിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കായി വീട്ടുടമ നിർമ്മിച്ച് നൽകിയ താത്കാലിക ഷെഡിലേക്കാണ് ഇരുവരും കുട്ടികളെ കൊണ്ടുവന്നത്. പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ ആയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അവിടെ താമസിക്കുന്ന വിവിധ ഭാഷാ തൊഴിലാളികൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസ് യുവാക്കളെയും പെൺകുട്ടികളെയും ചോദ്യം ചെയ്തു. ഇതിന് ശേഷം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്കൂൾ ബാഗ് സഹിതമാണ് പെൺകുട്ടികളെ കണ്ടെത്തിയത്. 13 കാരി നേരത്തെ ബംഗാളിലെ ജുവനൈൽ ഹോമിലായിരുന്നു. നെടുമ്പാശേരി പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. നൂർ ഇസ്ലാം വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button