റിയാദ്: ജോലിയെടുക്കുന്ന സ്ഥാപനത്തെ കുറിച്ച് കിംവദന്തി പ്രചരിപ്പിച്ചാല്‍ പിഴ ഒടുക്കുമെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജോലി സ്ഥലങ്ങളിലെ മോശം പ്രവണതകള്‍ തടയാനുള്ള നടപടികളുടെ ഭാഗമാണിത്. ഇക്കാര്യം സംബന്ധിച്ച് പ്രവാസി ജീവനക്കാരെ ബോധവല്‍ക്കരിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ മാസികയാണ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ കിംവദന്തി പരത്തുന്നവര്‍ക്കെതിരെ കനത്തപിഴയും കടുത്ത ശിക്ഷയുമാണ്.
ജോലിയെടുക്കുന്ന സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. സ്ഥാപനത്തിനെതിരെയും ജീവനക്കാര്‍ക്കെതിരെയും മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് മാസികയില്‍ വ്യക്തമാക്കുന്നത്.
ജനങ്ങളില്‍ സന്തോഷം ഉറപ്പുവരുത്താന്‍ പ്രത്യേക വകുപ്പടക്കം രൂപവത്കരിച്ച് രാജ്യത്ത് ഹാപ്പിനസ് കാമ്പെയിന്‍ നടത്തുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അതേസമയം യു.എ.ഇയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നു എന്ന പ്രചാരണം ദുബായ് സാമ്പത്തിക വികസന വകുപ്പ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
Post Your Comments