ആറാട്ടുപുഴ: രാത്രി ടാങ്കിൽ വെള്ളമടിച്ച് കയറ്റാൻ വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ച് സ്വർണം കവർന്നതായി പരാതി. തൃക്കുന്നപ്പുഴ പതിയാങ്കര വാട്ടർ ടാങ്കിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊട്ടന്റെ തറയിൽ സൽമത്തിന്റെ (51) സ്വർണമാണ് കവർന്നത്. മധ്യവയസ്കയെ ബോധംകെടുത്തിയാണ് ഏഴു പവൻ സ്വർണം കവർന്നത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പുറത്ത് പതുങ്ങി നിന്ന മോഷ്ടാവ് ചാടി വീഴുകയായിരുന്നു. മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. പെട്ടെന്ന് സൽമത്തിന്റെ ബോധം നഷ്ടപ്പെട്ടു. ശേഷം മോഷ്ടാവ് മാലയും വലത് കൈയിലെ മൂന്ന് വളയും ഊരിയെടുത്തു. ഇടത് കയ്യിലെ വള ഊരാൻ ശ്രമിച്ചെങ്കിലും മുറുകി കിടന്നതിനാൽ നടന്നില്ല. ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു.
Read Also : മഞ്ചേരിയിലെ ഭീകര പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലി കണ്ടു കെട്ടി: സന്ദീപ് വാര്യര്‍
ഈ സമയം മകൻ നിസാറും മരുമകൾ മുഹ്സിനെയും മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നു. വാട്ടർ ടാങ്കിൽ നിന്നും വെള്ളം നിറഞ്ഞു താഴേക്ക് ഏറെനേരം വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ബോധരഹിതയായി കിടക്കുന്ന സൽമത്തിന് കണ്ടത്.
തൃക്കുന്നപ്പുഴ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments