തിരുവനന്തപുരം: പിഎസ്‌സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ നടപടി സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചു: തടിയന്‍റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് സിസിബി
പിഎസ്‌സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. പിഎസ്‌സിയുടെ വിശ്വാസൃത നഷ്ടപ്പെടുത്തിയ നടപടിയാണിത്. ഇക്കാര്യത്തിൽ മന്ത്രിക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലക്ക് മന്ത്രിക്ക് ഒരു നിമഷം പോലും പദവിയിൽ തുടരാൻ അർഹതയില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Read Also: ഷംസീർ പറഞ്ഞതിൽ ഒരു തെറ്റുമില്ല: ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മുസ്ലിമായത് കൊണ്ട്: ഇപി ജയരാജൻ
Post Your Comments