Latest NewsNewsIndiaCrime

വിവാഹ ആവശ്യം നിരസിച്ചു: കോളജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു

ഡല്‍ഹി: വിവാഹത്തിനു വിസമ്മതിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു സമീപത്തുള്ള പാര്‍ക്കില്‍ നടന്ന സംഭവത്തിൽ, കമല നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥിനിയായ നര്‍ഗീസ്(25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ഇര്‍ഫാൻ(28) പൊലീസിന്റെ പിടിയിലായി.

നര്‍ഗീസ് ഇര്‍ഫാനൊപ്പമാണ് അരബിന്ദോ കോളജിന് സമീപത്തുള്ള പാര്‍ക്കില്‍ എത്തിയത്. പാര്‍ക്കിനുള്ളില്‍ വച്ച് ഇരുമ്പുവടി ഉപയോഗിച്ചാണ് നര്‍ഗീസിനെ ഇര്‍ഫാൻ തലയ്ക്ക് അടിച്ചത്. ആക്രമണത്തിൽ യുവതിയുടെ തലയില്‍ ഗുരുതരമായ പരുക്കേറ്റതായി പൊലീസ് അറിയിച്ചു. പാര്‍ക്കിലെ ബെഞ്ചില്‍ രക്തം വാര്‍ന്ന നിലയിലാണ് നര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇര്‍ഫാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button